Kerala NewsLatest NewsNewsPolitics
നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി

തിരുവനന്തപുരം ; നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 15 സീറ്റുകള്‍ വേണമെന്ന് കേരളാ കോണ്‍ഗ്രസ്-എം. സിപിഎമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് ജോസ് കെ മാണി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.
പരമ്ബരാഗത ശക്തി കേന്ദ്രങ്ങളില്‍ പാര്‍ട്ടിയെ മത്സരിപ്പിക്കണം. പാര്‍ട്ടിയുടെ ജനപിന്തുണയും ശക്തിയും അനുസരിച്ച് പരിഗണന നല്‍കണമെന്നും ചര്‍ച്ചയില്‍ ജോസ് ആവശ്യപ്പെട്ടു.
വളരെ പോസറ്റീവായിട്ടാണ് ചര്‍ച്ച നടന്നതെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ജോസ് കെ മാണി പിന്നീട് പ്രതികരിച്ചു.