കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാലേ രാജ്യം നന്നാവുകയുള്ളു; ധര്‍മജന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സമരക്കരുടെ വിഷമം കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്ന് താരം പറയുന്നു. പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തലില്‍ എത്തിയപ്പോഴായിരുന്നു ധര്‍മജന്‍്റെ പ്രസ്താവന.
‘യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. റൈറ്റ് ആയാലെ ഈ രാജ്യം നന്നാവുകയുള്ളു. കേരളത്തിന് ഐശ്വര്യമുണ്ടാവുകയുള്ളു. അതിന് യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരണം. അങ്ങനെ സംഭവിച്ചാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാകും. ശരിക്കും നമ്മുടെ കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായി’. അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മജനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ച കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മജനുമായി നടത്തിക്കഴിഞ്ഞെന്നാണ് സൂചനകള്‍.