CinemaLatest NewsLife StyleUncategorized

പ്രണയിക്കുന്ന ഓരോ നിമിഷങ്ങളേയും മധുരിക്കുന്ന ഓർമകളാക്കി മാറ്റുക; വൈറലായി നീതു സ്മൃതിയുടെ ഫോട്ടോസ്റ്റോറി

പ്രണയം കാൽപനികതയുടെ സുന്ദരഭൂമിയാണ്. ഓരോ മനുഷ്യനും അവനവനെത്തന്നെയും മറ്റുള്ളവയേയും ഇഷ്ടത്തോടെ കാണാൻ ശ്രമിക്കുന്നത് പ്രണയം എന്ന വികാരം ഉള്ളിൽ നിന്നും കടഞ്ഞെടുക്കുമ്പോഴാണ്. ശരിക്കും പ്രണയമാണ് ഒരു ജീവിതത്തിന്റെ വസന്തകാലം. ആ വസന്തകാലം നിലനിർത്തുകയാണ് ജീവിത വിജയം.

അത്തരമൊരു പ്രണയ ഭാവങ്ങളെ ഫോട്ടോ സ്റ്റോറിയായി അവതരിപ്പിച്ചിരിക്കുകയാണ് നീതുവും കൂട്ടരും.

നീതു സ്മൃതിയുടെ കൺസെപ്റ്റിന് ക്യാമറ ഒരുക്കിയിരിക്കുന്നത് പ്രഭുൽ പിഎസാണ്. വാഗമണ്ണിലാണ് ഫോട്ടോ സ്റ്റോറി ചിത്രീകരിച്ചിരിക്കുന്നത്. ജീവിതത്തിലെ ഓരോ അനർഘനിമിഷങ്ങളും പ്രണയാർദ്രമാക്കി ജീവിതം ആസ്വാദ്യകരമാക്കണമെന്ന സുപ്രധാനമായ ആശയമാണ് ഫോട്ടോ സ്റ്റോറി അടയാളപ്പെടുത്തുന്നത്. സൂരജും ആദിത്യയുമാണ് മോഡലുകൾ.

അനുനിമിഷം പ്രണയിക്കുകയും പ്രണയിക്കുന്ന ഓരോ നിമിഷങ്ങളേയും മധുരിക്കുന്ന ഓർമകളാക്കി മാറ്റുകയും വേണമെന്നാണ് ഫോട്ടോ സ്റ്റോറിയിലൂടെ നീതുവും കൂട്ടരും പറഞ്ഞ് വയ്ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button