Latest NewsUncategorized
ബ്ലാക്ക് ലെഹങ്കയിൽ തിളങ്ങി കിയാര; ചിത്രങ്ങൾ വൈയറൽ

ഫാഷൻ ചോയ്സുകൾ കൊണ്ട് ആരാധകരുടെ ശ്രദ്ധ നേടാൻ കഴിവുള്ള ബോളിവുഡ് താരമാണ് കിയാര അദ്വാനി. സോഷ്യൽ മീഡിയയിൽ വളരെ അധികം സജ്ജീവമായ കിയാര ഇടയ്ക്കിടെ തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിൻറെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സൈബർ ലോകത്ത് വൈറലാകുന്നത്. ബ്ലാക്ക് നിറത്തിലുള്ള ലെഹങ്കയാണ് താരത്തിൻറെ വേഷം.
കിയാര തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റോ സിൽക്ക് മെറ്റീരിയലിലുള്ളതാണ് ഈ ക്ലാസി ലെഹങ്ക- ചോളി. രണ്ട് ലക്ഷത്തിലധികം രൂപയാണ് ഇതിൻറെ വില.