CinemaLatest News

മണിച്ചിത്രത്താഴ് ഹിന്ദി പതിപ്പിന്റെ രണ്ടാം ഭാഗം വരുന്നു; ‘ഭൂല്‍ഭുലയ്യയുടെ’ റിലീസ് നവംബര്‍ 19ന്

ഫാസില്‍ സംവിധാനം ചെയ്ത മലയാള സിനിമ മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ‘ഭൂല്‍ഭുലയ്യയുടെ’ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു. ‘ഭൂല്‍ ഭുലയ്യ’ സംവിധാനം ചെയ്തത് മലയാളി സംവിധായകനായ പ്രിയദര്‍ശന്‍ ആണ്.കേന്ദ്ര കഥാപാത്രമായ ഗംഗ-നാഗവല്ലിയായി വേഷമിട്ടത് വിദ്യാ ബാലന്‍ ആയിരുന്നു. നവം ബര്‍ 19ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

കാര്‍ത്തിക് ആര്യന്‍, കിയാര അഡ്വാനി എന്നിവരാണ് രണ്ടാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അനീസ് ബസ്മീ ആണ്. ചിത്രത്തിന്റെ പേസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിയാര അഡ്വാനിയും റിലീസ് തിയതി ട്വീറ്റ് ചെയ്തിട്ടുണ്ട്.

മണിച്ചിത്രത്തഴിന് മറ്റ് ഭാഷകളില്‍ റീമേക് ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ രണ്ടാം ഭാഗം ഉണ്ടായിട്ടില്ല. ചിത്രത്തില്‍ ശോഭന ചെയ്തത് ഗംഗ എന്ന കഥാപാത്രത്തെയാണ്. മാനസികരോഗിയായ ഗംഗ തറവാട്ടില്‍ പണ്ട് മരണപ്പെട്ട നര്‍ത്തകി നാഗവല്ലിയായി മാറും. ചിത്രത്തിലെ ശോഭനയുടെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തിന്റെ അഭൂതപൂര്‍വ്വമായ വിജയവും ജനപ്രീതിയും കണക്കിലെടുത്ത് തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷളിലും ചിത്രം റീമേക് ചെയ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button