Kerala NewsLatest News

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; ബന്ധുവായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ഥി രേഷ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന രേഷ്മയുടെ പിതാവിന്റെ അര്‍ധ സഹോദരന്‍ അരുണി(28)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രേഷ്മയുടെ ബന്ധു കൂടിയായ അരുണിനെ ചൊവ്വാഴ്ച രാവിലെ പവര്‍ഹൗസിനു സമീപമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് വണ്ടിത്തറയില്‍ രാജേഷ്-ജെസി ദമ്ബതികളുടെ മകള്‍ രേഷ്മ(17)യെ പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപം കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. സമീപത്തെ റിസോര്‍ട്ടിലെ സിസിടിവിയില്‍ നിന്നും രേഷ്മയും ബന്ധു അനുവെന്ന് അറിയപ്പെടുന്ന അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

അന്നുമുതല്‍ അരുണിന്റെ മൊബൈല്‍ ഫോണ്‍ സിച്ച്‌ ഓഫ് ആയതും അന്വേഷണം അരുണിലേക്ക് നീങ്ങാന്‍ കാരണമായി. എന്നാല്‍ കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസിന് അരുണിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അരുണിന്റെ മുറിയില്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അരുണ്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button