Kerala NewsLatest NewsUncategorized
കാണാതാവുന്നത് ഇത് രണ്ടാം തവണ: യുഎഇ കോൺസുൽ ജനറലിൻറെ മുൻ ഗൺമാൻ ജയഘോഷിനെ കാണാതായി

തിരുവനന്തപുരം: യുഎഇ കോൺസുൽ ജനറലിൻറെ മുൻ ഗൺമാൻ ജയഘോഷിനെ വീണ്ടും കാണാതായി. രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിന് ശേഷമാണ് ജയഘോഷിനെ കാണാതായത്. ജയഘോഷിൻറെ സ്കൂട്ടർ നേമം പൊലീസിനു ലഭിച്ചു. താൻ വലിയ മാനസിക സംഘർഷത്തിലാണെന്നും മാറിനിൽക്കുകയാണെന്നും എഴുതിയ ജയഘോഷിൻറെ കത്ത് പൊലീസിന് ലഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇത് രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. സ്വർണക്കടത്ത് കേസിൽ അന്വേഷണം മുറുകുന്നതിനിടെ കഴിഞ്ഞ ജൂലായ് 16 ന് രാത്രിയാണ് ജയഘോഷിനെ ആദ്യം കാണാതായത്. പിറ്റേന്ന് കയ്യിൽ മുറിവേറ്റ നിലയിൽ അവശനിലയിൽ ജയഘോഷിനെ കണ്ടെത്തുകയായിരുന്നു.