Latest NewsNationalNews
ഇടവേളയില്ലാതെ ഇന്ധനവിലക്കൊള്ള;പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ 7 പൈസയായി. കൊച്ചിയില്‍ പെട്രോളിന് 91 രൂപ 48 പൈസയാണ് വില.
ഡീസല്‍ വിലയും കുതിച്ചുയര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് 87 രൂപ 6 പൈസയും കൊച്ചിയില്‍ 91 രൂപ 48 പൈസയുമാണ് ഡീസലിന്റെ വില.
13 ദിവസം തുടര്‍ച്ചയായി വര്‍ധിപ്പിച്ച ഇന്ധനവില രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചതോടെ തുടര്‍ ദിവസങ്ങളില്‍ സമാനമായ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.