Kerala NewsLatest News

യതീഷ് ചന്ദ്ര കേരളം വിടുന്നു,കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം വേണമെന്നുള്ള ഐ.പി.എസ് ഓഫിസര്‍ യതീഷ് ചന്ദ്രയുടെ ആവശ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.

നേരത്തെ കണ്ണൂര്‍ എസ്.പി ആയിരുന്ന യതീഷ് ചന്ദ്രയെ കഴിഞ്ഞ മാസം കെ.എ.പി നാലാം ബറ്റാലിയന്‍ മേധാവിയായി മാറ്റിനിയമിച്ചിരുന്നു.

നിരവധി വിവാദ നടപടികളിലൂടെ യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചു എന്നതു മുതല്‍ കണ്ണൂര്‍ എസ്.പിയായിരിക്കെ കോവിഡ് നിയന്ത്രണം പാലിക്കാത്തവരെ ഏത്തമിടീപ്പിച്ചതിലൂടെയും വിവാദത്തിലായിരുന്നു. വൈപ്പിനില്‍ സമരക്കാരെ ലാത്തിച്ചാര്‍ജ് ചെയ്തതും വലിയ വിമര്‍ശനത്തിനിടയാക്കി.

മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ വിമര്‍ശനത്തിന് പാത്രമായതിന് പിന്നാലെയാണ് കഴിഞ്ഞ മാസം യതീഷ് ചന്ദ്രയെ കെ.എ.പി നാലാം ബറ്റാലിയനിലേക്ക് മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button