Latest NewsNationalNews
പതഞ്ജലിയുടെ കൊറോണില്‍ ഗുളിക മഹാരാഷ്ട്രയില്‍ നിരോധിച്ചു

മുംബൈ: പതഞ്ജലി ഇറക്കിയ കൊറോണില്‍ ഗുളിക മഹാരാഷ്ട്രയില്‍ നിരോധിച്ചു. കോവിഡ് പ്രതിരോധ മരുന്നായാണ് കൊറോണില്‍ ഇറക്കിയത്. മരുന്ന് മഹാരാഷ്ട്രയില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്‌മുഖ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന കമ്ബനിയുടെ പ്രഖ്യാപനത്തെ സംഘടന തന്നെ തള്ളിയിട്ടുണ്ടെന്നും ഇത് സംസ്ഥാനത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് മരുന്നു പുറത്തിറക്കുന്നതെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പതഞ്ജലിക്ക് എതിരാണ്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരമുള്ളതായും 158 രാജ്യങ്ങളില്‍ ഇത് വില്‍ക്കാമെന്നും പതഞ്ജലി അവകാശപ്പെട്ടിരുന്നു.