Kerala NewsLatest NewsUncategorized

കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു: മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ്; ദീപക് മിശ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ

ന്യൂഡെൽഹി: കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകനായി ദീപക് മിശ്ര ഐപിഎസിനെ ചുമതലപ്പെടുത്തി.

കേരളത്തിൽ 40771 പോളിംഗ് ബൂത്തുകൾ ഉണ്ടാകും. കൊറോണ ചട്ടങ്ങൾ കർശനമായി പാലിക്കും. കൊറോണ ക്കിടെ വിജയകരമായി പൂർത്തിയാക്കിയ ബിഹാർ തെരഞ്ഞെടുപ്പ് അഭിമാനനേട്ടമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാമാരിക്കിടയിലും കാര്യങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കാനായെന്ന് സുനിൽ അറോറ.

രാജ്യത്ത് 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കുമെന്നും വോട്ടിംഗ് സമയം ഒരു മണിക്കൂർ കൂട്ടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ആകെ 18.69 കോടി വോട്ടർമാരാണുള്ളത്. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ. 3 ലക്ഷം സർവീസ് വോട്ടർമാർ. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരും. കേരളത്തിൽ 2016ൽ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വർധിപ്പിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ 89.65% വർധന. കേരളത്തിലെ ജനസാന്ദ്രതയാണ് ഇതിനു കാരണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

പോളിങ് സമയം ഒരുമണിക്കൂർ നീട്ടി. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ മാത്രം. ഓൺലൈനായും പത്രിക നൽകാം.

ആരോഗ്യരംഗത്ത് അഭൂതപൂർവമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പറഞ്ഞു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button