സബ്‍ടൈറ്റിലും മികവ് കാട്ടാൻ രചനാ നാരായണൻകുട്ടി!

സിനിമ ഇന്ന് എന്നത്തേക്കാളും ആഗോള കലയായി മാറിയിരിക്കുകയാണ്. ഭാഷാ അതിർത്തികൾ മറികടന്ന് സിനിമ പോകുമ്പോൾ സബ്‍ടൈറ്റിലിനും പ്രാധാന്യം വർദ്ധിക്കുന്നു. മിക്ക സിനിമകളും സബ്‍ടൈറ്റിലുകൾ ചെയ്‍താണ് ഇന്ന് പൂർത്തിയാക്കുന്നത്. ഇപ്പോഴിതാ നടി രചനാ നാരായണൻകുട്ടിയും സബ്‍ടൈറ്റിൽ രംഗത്തേയ്‍ക്ക് കടന്നിരിക്കുകയാണ്. രചന നാരായണൻകുട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രാൻസ്‍ലേറ്റർ എന്ന നിലയിൽ പുതിയൊരു ജോലി തുടങ്ങിയെന്നാണ് രചന നാരായണൻകുട്ടി പറയുന്നത്.
മലയാളം ഡോക്യുമെന്ററി സിനിമയ്‍ക്കാണ് രചന നാരായണൻകുട്ടി സബ്‍ടൈറ്റിൽ ചെയ്യുന്നത്. ആശയത്തിന്റെ ആത്മാവ് ചോരാതെ ട്രാൻസ്‍ലേറ്റ് ചെയ്യണമെങ്കിൽ അത്രയധികം സിനിമയെ മനസിലാക്കണമെന്നു രചന നാരായണൻകുട്ടി പറയുന്നു. എല്ലാവരും രചന നാരായണൻകുട്ടിക്ക് ആശംസകൾ നേരുന്നു. തന്നെ വിശ്വസിച്ച് ഇങ്ങനെയൊരു അവസരം നൽകിയതിന് വിനോദ് മങ്കരയുൾപ്പടെയുള്ളവർക്ക് രചന നാരായണൻകുട്ടി നന്ദിയും പറയുന്നു. തന്റെ ഫോട്ടോകളും രചന നാരായണൻകുട്ടി ഷെയർ ചെയ്‍തിട്ടുണ്ട്. രചന നാരായണൻകുട്ടി സബ്‍ടൈറ്റിൽ ചെയ്‍ത ഡോക്യുമെന്ററിക്കായി കാത്തിരിക്കുന്നുവെന്നാണ് കമന്റുകൾ.
നർത്തകിയായ രചനാ നാരായണൻകുട്ടി തീർഥാടനം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ ആയും രചന നാരായണൻകുട്ടി പ്രവർത്തിച്ചിട്ടുണ്ട്.