Kerala NewsLatest NewsUncategorized
രാഹുൽ ഗാന്ധിയെ പോലൊരു മനുഷ്യൻ അങ്ങനെയൊക്കെ കളിക്കാൻ പാടുണ്ടോ?’ ഹരീഷ് പേരടി

രണ്ട് ദിവസം മുമ്പായിരുന്നു രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽ യാത്ര ചെയ്തത്. ഇപ്പോൾ ഇതാ ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
‘എന്ത് പറയാനാണ്. നമുക്കൊക്കെ രാഹുൽ ഗാന്ധിയെ പോലുള്ള മനുഷ്യനോട് എവിടെയൊക്കെയോ ഒരു സ്‌നേഹമുണ്ട്. ഇല്ലെന്ന് പറയാൻ പറ്റില്ല. രാഹുൽ ഗാന്ധിയെ പോലൊരു മനുഷ്യൻ അങ്ങനെയൊക്കെ കളിക്കാൻ പാടുണ്ടോ?’- ഹരീഷ് പേരടി പറഞ്ഞു.
കേരളം പോലെ സാക്ഷരതയിൽ മുൻപന്തിയിലുള്ള സംസ്ഥാനത്തെ ജനങ്ങളുടെ മുന്നിൽ ഇത്തരത്തിൽ ഉള്ള നാടകങ്ങൾ കൊണ്ടാണോ കോൺഗ്രസ് പോലൊരു പ്രസ്ഥാനത്തെ നയിക്കേണ്ടത് എന്ന ചോദ്യങ്ങളാണ് സാധാരണക്കാരിൽ നിന്ന് ഉയർന്നു വരുന്നതെന്നും, അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഇക്കാര്യം വിലയിരുത്തട്ടെയെന്നും ഹരീഷ് പേരടി പറഞ്ഞു.