ദൃശ്യം 2 ; മണാലിയിലും വിജയാഘോഷം!

മോഹൻലാൽ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ദൃശ്യം 2. ദൃശ്യത്തിന്റെ ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വൻ ഹിറ്റായിരിക്കുകയാണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ദൃശ്യം രണ്ടാം ഭാഗത്തിന്റെ വിജയാഘോഷങ്ങളാണ് ചർച്ചയാകുന്നത്. താരങ്ങൾ അടക്കം ഫോട്ടോ ഷെയർ ചെയ്‍തിട്ടുണ്ട്. മണാലിയിലെ മഞ്ഞിൽ നിന്നുള്ള ദൃശ്യം രണ്ടാം ഭാഗത്തിന്റെ വിജയാഘോഷങ്ങളാണ് ശ്രദ്ധേയകമാകുന്നത്.
ജോർജുകുട്ടി എന്ന കഥാപാത്രമായാണ് മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത്. മലയള സിനിമയുടെ ആദ്യ അമ്പത് കോടി ചിത്രമായിരുന്നു. ഒന്നാം ഭാഗം പോലെ രണ്ടാം ഭാഗവും ഹിറ്റാകുകയാണ്. മോഹൻലാൽ ആരാധകർ മണാലിയിലും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ വിജയം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപോൾ ചർച്ച. താരങ്ങൾ അടക്കം ഇത്തരം ഫോട്ടോ ഷെയർ ചെയ്‍തിട്ടുണ്ട്. ആദ്യ ഭാഗത്തുള്ള മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും അഭിനയിച്ചിരുന്നു.
മുരളി ഗോപിയാണ് ഒന്നാം ഭാഗത്തിൽ ഇല്ലാതെ രണ്ടാം ഭാഗത്തിൽ അഭിനയിച്ച പ്രധാന ഒരു താരം. സതീഷ് കുറുപ്പാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെയും ഛായാഗ്രാഹകൻ.