മോഷണശ്രമം ചെറുക്കുന്നതിനിടെ 25കാരിക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ മേഖലയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ 25കാരിക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി ഒമ്ബതരയോടെ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായിരിക്കുന്നത്. യുവതിയുടെ കുഞ്ഞും കൂടെയുണ്ടായിരുന്നു. കുത്തിയ ശേഷം മോഷ്ടാവ് സ്ഥലത്ത് നിന്നും മുങ്ങി.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതില്‍ രണ്ടു സ്ത്രീകള്‍ നടന്നുവരുന്നതിെന്റയും പിന്നില്‍ ഒരാള്‍ പിന്തുടരുന്നതിെന്റയും ദൃശ്യങ്ങള്‍ കാണാനായി സാധിക്കും. മാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുന്നതിനിടെ തടുത്ത യുവതിയുടെ കൈയില്‍നിന്നും കുഞ്ഞ് തെറിച്ചുവീണു. മോഷ്ടാവ് പിന്തിരിഞ്ഞ് ഓടുന്നതിനിടെ കൂടെയുള്ള സ്ത്രീയും യുവതിയും തടയാന്‍ ശ്രമിച്ചപ്പോള്‍ കുത്തുകയായിരുന്നു ഉണ്ടായത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായി സാധിച്ചില്ല. ആദര്‍ശ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കുവേണ്ടി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായി സാധിച്ചില്ല. ആദര്‍ശ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കുവേണ്ടി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.