ശശി തരൂരിനെ പോലെ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കാം; ട്രോളുമായി പാകിസ്ഥാന്‍ കൊമേഡിയന്‍

ഇസ്ലാമാബാദ് : ഇംഗ്ലീഷ് ഭാഷയിലെ ആര്‍ക്കും പിടികൊടുക്കാത്ത വാക്കുകള്‍ നാവിലിട്ട് അമ്മാനമാടുന്ന തിരുവനന്തപുരം എം പി ശശി തരൂരിനെ ട്രോളി പാകിസ്ഥാന്‍ കൊമേഡിയന്‍. അക്ബര്‍ ചൗധരി എന്ന കൊമേഡിയനാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരിക്കുന്ന ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ശശി തരൂരിനെ പോലെ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കാം എന്നാണ് തമാശ രൂപേണ തയ്യാറാക്കിയിരിക്കുന്ന വീഡിയോയില്‍ പറയുന്നത്.
വിവിധ സ്റ്റെപ്പുകളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അക്ബര്‍ ഇംഗ്ലീഷ് ഡിക്ഷണറി മിക്സിയിലിട്ട് അടിച്ചെടുത്ത് ഷേക്കാക്കി കലക്കി കുടിക്കുകയാണ് തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഡിക്ഷണറി സിരകളില്‍ കുത്തി വെക്കുകയുംചെയ്യുന്നു. മൂന്നാമത്തെ രീതി കുറച്ചുകൂടി കടുത്തതാണ്, ഇംഗ്ലീഷ് ഡിക്ഷണറി മിക്സിയിലിട്ട് പൊടിച്ചെടുത്ത് മൂക്കില്‍ വലിച്ചുകയറ്റുകയാണ്. തുടര്‍ന്ന് അക്ബര്‍ ശശി തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങുന്നതാണ് വീഡിയോ.
വീഡിയോയുടെ അന്ത്യത്തില്‍ ശശി തരൂരിന്റെ സ്വന്തം ശബ്ദമാണ് അക്ബര്‍ ചൗധരി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് അക്ബര്‍ ചുണ്ടനക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ നര്‍മ്മം കലര്‍ത്തിയുള്ള ഈ വീഡിയോ തരൂര്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടിട്ടുള്ളത്.