ന്യൂയോർക്ക്: മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം അന്തരിച്ച നടൻ ചാഡ്വിക് ബോസ്മാന്. നൊമാദ്ലാൻഡ് ആണ് മികച്ച ചിത്രം (ഡ്രാമ). കൊറോണ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് 78-ാമത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മ്യൂസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ഐ ഡോണ്ട് കെയർ എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് സ്വന്തമാക്കി. ടെലിവിഷൻ വിഭാഗത്തിൽ ദി ക്രൗൺ നാല് പുരസ്കാരങ്ങൾ നേടി. മികച്ച സീരീസ്, മികച്ച നടി, മികച്ച നടൻ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം സ്വന്തമാക്കിയത്.
ഹോളിവുഡിലെ സിനിമ,ദൃശ്യമാദ്ധ്യമ രംഗത്തെ കലാകാരന്മാരെ ലോക മാദ്ധ്യമങ്ങളുമായി കോർത്തിണക്കാനുദ്ദേശിച്ചാണ് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നൽകിത്തുടങ്ങിയത്. രണ്ടു മാസം പല തവണ നീട്ടിവെച്ച ശേഷമാണ് പുരസ്‌കാര ചടങ്ങ് നടന്നത്. 1943ലാണ് ഹോളുവുഡ് ഫോറിൻ പ്രസ്സ് അസോസിയേഷൻ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ഏർപ്പെടുത്തിയത്.