Latest NewsNationalNewsUncategorized

മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം; പങ്കില്ല, ഭീഷണിയില്ല; ജെയ്ഷുൽ ഹിന്ദ് തീവ്രവാദ സംഘടന

മുംബൈ: റിലയൻസ് ഉടമ മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ പോലീസിന്റെ അവകാശവാദം തള്ളി, നിലപാട് മാറ്റി തീവ്രവാദ സംഘടനയായ ജെയ്ഷുൽ ഹിന്ദ്. ഇക്കാര്യത്തിൽ തങ്ങൾക്ക് പങ്കില്ല. അംബാനിക്ക് തങ്ങളിൽ നിന്ന് യാതൊരു ഭീഷണിയുമില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ജെയ്ഷുൽ ഹിന്ദ് ഏറ്റെടുത്തുവെന്ന് കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ അവകാശവാദം തള്ളി ജെയ്ഷുൽ ഹിന്ദ് ഹിന്ദിന്റെ പ്രതികരണം.

‘ സംഘടനയുടെ പേരിൽ നേരത്തെ പുറത്തുവന്ന സന്ദേശം വ്യാജമാണ്. അംബാനിക്ക് തങ്ങളിൽ നിന്ന് യാതൊരു ഭീഷണിയുമില്ലെന്നും ജെയ്ഷെ ഉൽ ഹിന്ദ് ടെലഗ്രാം പോസ്റ്ററിലൂടെ പറഞ്ഞു. നേരത്തെ പ്രചരിച്ച പോസ്റ്ററുമായോ ടെലഗ്രാം അക്കൗണ്ടുമായോ സംഘടനയ്ക്ക് ബന്ധമില്ല. തങ്ങളുടെതെന്ന പേരിൽ വ്യാജ പോസ്റ്റർ നിർമിച്ച ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ നടപടിയിൽ അപലപിക്കുന്നതായും ജെയ്ഷുൽ ഹിന്ദ് സന്ദേശത്തിൽ വ്യക്തമാക്കി.

‘അംബാനിയുടെ വീടിനടുത്ത് വാഹനം കൊണ്ടിട്ട തങ്ങളുടെ സഹോദരൻ സുരക്ഷിതമായ വീട്ടിലെത്തി. ഇത് ഒരു ട്രെയിലർ മാത്രമായിരുന്നു, വലിയത് ഇനി വരാനിരിക്കുന്നു’ എന്നായിരുന്നു കഴിഞ്ഞ ദിവസം ജെയ്ഷെ ഉൽ ഹിന്ദിന്റെത് എന്ന പേരിൽ പ്രചരിച്ച ടെലഗ്രാം പോസ്റ്റർ.

ഇപ്പോൾ ആവശ്യങ്ങൾ അംഗീകരിക്കില്ലെങ്കിൽ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക, ബിറ്റ്കോയിനായി പണം കൈമാറണമന്നും മുകേഷ് അംബാനിയേയും ഭാര്യ നിത അംബാനിയേ്യും അഭിസംബോധന ചെയ്ത സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.

ദക്ഷിണ മുംബൈയിൽ മുകേഷ് അംബാനിയുടെ ബഹുനില വസതിയായ ആന്റിലയ്ക്ക് സമീപം കഴിഞ്ഞ ആഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഫോടക വസ്തുനിറച്ച വാഹനം കണ്ടെത്തിയത്. വാഹനത്തിൽ നിന്ന് 20 ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണിസന്ദേശവും പോലീസ് കണ്ടെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button