Latest NewsNationalNewsUncategorized

ആന്ധ്രാ മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ തിരുപ്പതി വിമാനത്താവളത്തിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു; കുത്തിയിരുന്ന് പ്രതിഷേധം

വിശാഖപട്ടണം: ആന്ധ്രാപ്രദേശ്‌ മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് നടപടി. ചിറ്റൂർ, തിരുപ്പതി ജില്ലകളിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരേയുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികൾക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ തിരുപ്പതി വിമാനത്താവളത്തിലെത്തിയ ഉടൻ റെനിഗുണ്ട പോലീസ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് പ്രതിഷേധ പരിപാടികൾക്കും അനുമതി ഇല്ലെന്ന് കാണിച്ച് നേരത്തെ പോലീസ് നായിഡുവിനെ നോട്ടീസ് നൽകിയിരുന്നു.

പോലീസ് നടപടിക്കെതിരേ നായിഡു വിമാനത്താവളത്തിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. പ്രതിഷേധ പരിപാടി നടക്കുന്ന പ്രദേശത്തുള്ള ടിഡിപി നേതാക്കളെ പോലീസ് നേരത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button