Latest NewsNationalNewsUncategorized
മുൻ ‘മിസ് ഇന്ത്യ ഡെൽഹി’ മാൻസി സെഗാൾ ആം ആദ്മി പാർട്ടിയിൽ ചേർന്നു

ന്യൂ ഡെൽഹി: മുൻ ‘മിസ് ഇന്ത്യ ഡെൽഹി’ മാൻസി സെഗാൾ ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഡെൽഹിയിലെ നരീന വിഹാർ ക്ലബിൽ നടന്ന ചടങ്ങിൽ എഎപി നേതാവും എംഎൽഎയുമായ രാഘവ് ഛദ്ദയുടെ സാന്നിധ്യത്തിലാണ് മാൻസി സെഗാൾ പാർട്ടി അംഗത്വമെടുത്തത്.
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സത്യസന്ധമായ ഭരണത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് എഎപിയിൽ ചേർന്നതെന്ന് പാർട്ടി അംഗത്വമെടുത്തതിന് പിന്നാലെ മാൻസി പറഞ്ഞു. 2019 മിസ് ഇന്ത്യ ഡെൽഹി ആയിരുന്ന മാൻസി ഒരു സ്വയം സംരംഭകയുമാണ്.
‘മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ സത്യസന്ധമായ ഭരണത്തിൽ നിന്നും രാഘവ് ഛദ്ദയുടെ കഠിനാധ്വാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എഎപിയിൽ ചേരാൻ തീരുമാനിച്ചത്. ശുദ്ധമായ രാഷ്ട്രീയത്തിലൂടെ നാം ജീവിക്കുന്ന ലോകത്തിൽ ഗണ്യമായ മാറ്റം വരുത്താൻ സാധിക്കും’- മാൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.