Kerala NewsLatest NewsNewsPolitics

കേരളത്തില്‍ യു ഡി എഫ് നേരിയ ഭൂരിഭക്ഷം നേടുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേ

ന്യൂഡല്‍ഹി ; കേരളത്തില്‍ യു ഡി എഫ് നേരിയ ഭൂരിഭക്ഷം നേടുമെന്ന് ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച സ്വാകര്യ ഏജന്‍സിയുടെ സര്‍വേ ഫലം. 73 സീറ്റ് വരെ യു ഡി എഫിന് ലഭിക്കുമെന്നാണ് സ്വകാര്യ ഏജന്‍സി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോണ്‍ഗ്രസിന് 45 മുതല്‍ 50 സീറ്റുവരെ ലഭിക്കുമെന്നാണ് സ്വകാര്യ ഏജന്‍സിയുടെ സര്‍വേയില്‍ പറയുന്നത്‌.

സംസ്ഥാനത്ത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച്‌ പഠിക്കാനും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച്‌ ജനങ്ങളുടെ അഭിപ്രായം അറിയാനും എ ഐ സി സി മൂന്നോളം സര്‍വേകള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. 

യുവാക്കള്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യ പരിഗണന നല്‍കണമെന്നും ഗ്രൂപ്പ് വീതംവെപ്പ് ഒഴിവാക്കണമെന്നും ഇവര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത്തരത്തില്‍ സര്‍വേ നടത്തിയ ഒരു ഏജന്‍സിയാണ് ഇപ്പോള്‍ യു ഡി എഫിന് നേരിയ ഭൂരിഭക്ഷം പ്രവചിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button