സമരത്തിനിടയ്ക്ക് എന്ത് വാക്സിന്,കര്‍ഷകര്‍ക്ക് കോവിഡ് വാക്സിന് വേണ്ട

ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ആവശ്യമില്ലെന്ന് പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍. കോവിഡിനെ പേടിയില്ല. അതിനേക്കാള്‍ പ്രധാനം കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കലാണ്. 65 കഴിഞ്ഞവരും മറ്റു രോഗങ്ങള്‍ അലട്ടുന്നവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പക്ഷേ, വാക്സിന് വേണ്ട -സമരമുഖത്തുള്ളവര് പറയുന്നു. ആവശ്യമുള്ളവര്‍ സ്വന്തംനിലക്ക് പോയി വാക്സിന് എടുക്കുന്നതിനെ എതിര്‍ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത് ആയിരങ്ങളാണ്. വാക്സിേനഷന് കേന്ദ്രത്തില്‍ പോകുന്നില്ലെന്ന് 80 കാരനായ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ബീര്‍സിങ് രാജേവാള്‍ പറഞ്ഞു. വാക്സിന് വേണ്ട. പാടത്ത് വിയര്പ്പൊഴുക്കുന്നതുകൊണ്ട് കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രതിരോധ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ പേടിച്ച് സമരത്തില്‍നിന്ന് ഇതുവരെ ആരും പിന്മാറിയിട്ടുമില്ല. സമരം ചെയ്യുന്നവര്‍ക്കിടയില്‍ കോവിഡ് കണ്ടെത്തിയിട്ടുമില്ല.
വാക്സിന് നല്കാന് ബന്ധപ്പെട്ട അധികൃതര്‍ സമരസ്ഥലത്തിനു സമീപം ക്രമീകരണം ഒരുക്കുകയോ വാക്സിന് എടുക്കണമെന്നുള്ളവര്‍ അവിടെ പോവുകയോ ചെയ്താല്‍ തടസ്സപ്പെടുത്തില്ലെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.