Kerala NewsLatest NewsNews

വിമാനത്തിലിരുന്ന് ദൃശ്യം 2 കണ്ടത് വ്യാജപതിപ്പോ,എപി അബ്ദുല്ലക്കുട്ടിയുടെ മറുപടി

വിമാനത്തിലിരുന്നു ദൃശ്യം 2 കണ്ടുവെന്ന ബിജെപി നേതാവ്‌ എ.പി. അബ്ദുള്ളകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ചോദ്യം ഉന്നയിച്ച്‌ കമന്റുകള്‍. വിമാനയാത്രയ്ക്കിടയില്‍ റേഞ്ച് ഇല്ലാതെ എങ്ങനെ സിനിമ കണ്ടുവെന്നും ടെലിഗ്രാമിലെ വ്യാജ പതിപ്പല്ലേ കണ്ടതെന്നുമാണ് പലരുടെയും ചോദ്യം. എന്നാല്‍ താന്‍ കണ്ടത് പ്രൈമില്‍ നിന്ന് തന്നെയാണെന്ന മറുപടിയുമായി അബ്ദുള്ളക്കുട്ടിയും രംഗത്തെത്തി.

‘ജിത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്ലൈറ്റില്‍ ദില്ലി യാത്രക്കിടയില്‍ മൊബൈല്‍ ഫോണില്‍ ആണ് സിനിമ കണ്ടത്. ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്. ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ.

കഥാകാരനും സംവിധായകനും ഒരാളാകുമ്ബോള്‍ അത് ഒരു ഒന്നൊന്നര സിനിമയായിരിക്കും. അതാണ് ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹന്‍ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രന്‍ സിനിമ. വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു,’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്.

ഇതിനു താഴെ വിമാനത്തില്‍ എവിടെയാണ് റെയ്ഞ്ചുള്ളത്, മൊബൈല്‍ ഫ്ലൈറ്റ് മോഡിലല്ലേ, ടെലിഗ്രാമില്‍ നിന്ന് കണ്ടു അല്ലെ തുടങ്ങിയ ചോദ്യങ്ങളുമായി കമന്റുകള്‍ എത്തി. ഇതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ അബ്ദുള്ളകുട്ടി മറുപടി നല്‍കിയത്. ‘അറിവില്ലാത്തത് കൊണ്ടാണ് അങ്ങ് എഴുതിയത് എന്നറിയാം. ആമസോണ്‍ പ്രൈമില്‍ സബ്സ്ക്രൈബ് ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്ത് ഓഫ് ലൈനായി കാണാം വിമാനത്തിലായും പറ്റും’ എന്നാണ് അബ്ദുള്ളക്കുട്ടിയുടെ മറുപടി.

ആമസോണ്‍ പ്രൈമിലൂടെ ദൃശ്യം 2 റിലീസ് ചെയ്ത നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വ്യാജ പതിപ്പുകള്‍ ഇറങ്ങുകയുണ്ടായി. മലയാള സിനിമയിലെ ആദ്യമായി 50 കോടി നേടിയ ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയാണ് ദൃശ്യം 2. മികച്ച പ്രതികരണമാണ് ദൃശ്യം 2ന് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള പ്രമുഖരും ചിത്രത്തെ പ്രകീര്‍ത്തിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button