BusinessCrimeKerala NewsLatest News

ഇന്ത്യയില്‍ വന്‍ “ഫിംഷിംഗ് ” സെെബര്‍ ആക്രമണത്തിന് സാദ്ധ്യത.

ഇന്ത്യയില്‍ വന്‍ സെെബര്‍ ആക്രമണം നടക്കാന്‍ സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വ്യക്തിഗത, ധനകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന വിധത്തില്‍ വലിയ ഫിഷ്ഷിംഗ് സൈബര്‍ ആക്രമണം ഇന്നുണ്ടായേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആണ് വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് സംബന്ധിച്ച സന്ദേശങ്ങള്‍ ആണ് ഹാക്കര്‍മാര്‍ ആക്രമണത്തിനായി ഉപയോഗിക്കുക എന്നും, ഇതുസംബന്ധിച്ചുള്ള സ്വകാര്യവിവരങ്ങളും മറ്റും സൂഷ്മതയോടുകൂടി കെെകാര്യം ചെയ്യാനും,സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

രാജ്യത്തിന് നേരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സി.ഇ.ആര്‍.ടി (കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീം)​, കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. [email protected]ല്‍ നിന്നാകാം സംശയകരമായ മെയില്‍ വരുന്നത്. മാലീഷ്യസ് ഇ മെയിലുകള്‍ ഉപയോഗിച്ചാ യിരിക്കും ഫിഷ്ഷിംഗ് ആക്രമണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. സെെബര്‍ ഭീഷണിയില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരാക്കാന്‍ ഐ.ടി മന്ത്രാലയത്തിനു കീഴിലുള്ള സി.ഇ.ആര്‍.ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

ഇ-മെയിലുകള്‍ ഇതില്‍ പങ്കുവഹിക്കാനിടയുണ്ട്. ഇ-മെയില്‍ തുറക്കുന്നവരെ വ്യാജ വെബ്‌സൈറ്റുകളിലേയ്ക്കും തുടര്‍ന്ന് ഇവയിലുള്ള മാലിഷ്യസ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലേയ്ക്കും നയിക്കാന്‍ ലക്ഷ്യമിടുന്നു. വ്യക്തിഗത, ധനസംബന്ധ വിവരങ്ങള്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും എന്ന് സി.ഇ.ആര്‍.ടി അറിയിക്കുന്നു. സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രാദേശിക അധികൃതരുടെ പേരിലുള്ള വ്യാജ ഇ മെയിലുകള്‍ ഇതില്‍ പങ്കു വഹിക്കാൻ ഇടയുണ്ടെന്നും, മുന്നറിയിപ്പിൽ പറയുന്നുണ്ട്. ഇ-മെയില്‍ തുറക്കുന്നവരെ വ്യാജ വെബ്‌സൈറ്റുകളിലേയ്ക്കും തുടര്‍ന്ന് ഇവയിലുള്ള മാലിഷ്യസ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലേയ്ക്കും നയിക്കാന്‍ ലക്ഷ്യമിടുന്നു. വ്യക്തിഗത, ധനസംബന്ധ വിവരങ്ങള്‍ ഉപയോക്താക്കളോട് ആവശ്യപ്പെടും. അപരിചിതമായ ഇ-മെയിലുകളില്‍ നിന്നുള്ള അറ്റാച്ച്‌മെന്റുകള്‍ തുറക്കുന്നത് ഒഴിവാക്കണമെന്ന് സി.ഇ.ആര്‍.ടി പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്. കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവരുടെ ഇ-മെയിലുകളായാല്‍ പോലും ശ്രദ്ധിക്കണം. അണ്‍സോളിസിറ്റഡ് മെയിലുകളുടെ യുആര്‍എല്ലില്‍ ക്ലിക്ക് ചെയ്യരുത്. ഡല്‍ഹി, മുംബയ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സൗജന്യ കൊവിഡ് പരിശോധനകള്‍ വാഗ്ദാനം ചെയ്ത് അടക്കമുള്ള ഇ-മെയിലുകളാണ് വരുകയെന്ന് സി.ഇ.ആര്‍.ടി മുന്നറിയിപ്പ് നല്‍കുന്നു. അസാധാരണമായ ആക്ടിവിറ്റികള്‍ കണ്ടാല്‍ [email protected]ല്‍ റിപ്പോര്‍ട്ട് ചെയ്യണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button