തല്ലിന്റെ വക്കോളമെത്തി മണിക്കുട്ടനും സായ് വിഷ്ണുവും

ബിഗ് ബോസ് സീസൺ 3 മൂന്നാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. സംഭവ ബഹുലമായ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. വഴക്കും പൊട്ടിത്തെറിയും ഹൗസിൽ നിത്യസംഭവമാകുകയാണ്. ഭക്ഷണം വീണ്ടും ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നമാവുകയാണ്. ഡിംപലും ഫിറോസ് ഖാനും തമ്മിൽ തുടങ്ങിയ ദോശ പ്രശ്നം ബിഗ് ബോസ് ഹൗസിൽ വലിയ വഴക്ക് സൃഷ്ടിച്ചിരിക്കുകയാണ്.
എയ്‍ഞ്ചൽ ഒരു ദോശയും കൂടി ചോദിച്ചതോടെയാണ് ബിഗ് ബോസ് ഹൗസിൽ പ്രശ്നം ആരംഭിക്കുന്നത്. ഡിംപലിനോടായിരുന്നു ദോശ ചോദിച്ചത്. എന്നാൽ ഈ പ്രശ്നത്തിൽ ഫിറോസ് ഖാൻ ഇടപെട്ടതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. ദോശയുടെ പേരിൽ ഫിറോസും ഡിംപലും തമ്മിൽ വലിയ വഴക്കാവുകയായിരുന്നു. ഭാഗ്യലക്ഷ്മി, ഋതു, സജ്ന തുടങ്ങിയവർ ഈ പ്രശ്നത്തിൽ ഇടപ്പെട്ടിരുന്നു. എന്നാൽ ഇത് വിട്ട് കളയാൻ ഫിറോസ് തയ്യാറായിരുന്നില്ല. ഈ സംഭവം സായ് വിഷ്ണുവിനോടും നോബിയോടും റംസാനോടും ഫിറോസ് ഖാൻ പങ്കുവെച്ചിരുന്നു. പിന്നീട് ഫിറോസ് തന്നെ ക്യാപ്റ്റനായ മണിക്കുട്ടനോടും ഇക്കാര്യം പറഞ്ഞു. ഇതോടെ ബിഗ് ബോസ് ഹൗസിൽ മറ്റൊരു പ്രശ്നം ആരംഭിക്കുകയായിരുന്നു.
ഭക്ഷണത്തിന്റെ കാര്യത്തിൽ ആരേയും അപമാനിക്കരുതെന്നും ബിഗ് ബേസ് വിളിച്ചിട്ടാണ് എല്ലാവരും ഈ ഷോയിൽ എത്തിയതെന്നും സായ് ദോശ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു. എന്നാൽ പിന്നീട് സായ് വിഷ്ണുവും മണിക്കുട്ടനും കൊമ്പ് കോർക്കുകയായിരുന്നു. ഫിറോസിന്റേയും ഡിംപലിനേയും പ്രശ്നത്തെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ഇവർ തമ്മിൽ ഏറ്റുമിട്ടിയത്. എയ്ഞ്ചലിന്റെ കാര്യമല്ല താൻ പറഞ്ഞത്. ഡിംപലിന് അങ്ങനെയൊരു സ്വഭാവം ഉണ്ട്. കഴിഞ്ഞ ദിവസം തന്നോട് ഇത്തരത്തിൽ പെരുമാറിയെന്നും സായ് വിഷ്ണു പറഞ്ഞു. കൂടാതെ ഫിറോസ് പലപ്പോഴും പല സ്വഭാവമാണ് കാണിക്കുന്നതെന്നും സായ് പറഞ്ഞു. എന്നാൽ ഇത് പ്രശ്നം നടക്കുമ്പോൾ അല്ല പറയേണ്ടതെന്നും മണിക്കുട്ടൻ പറയുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിലുള്ള വഴക്ക് മൂർച്ഛിക്കുകയായിരുന്നു.
മുമ്പ് ഒരു ടാസ്‍കിന്റെ സമയത്ത് ഭക്ഷണം വേണേല്‍ കഴിച്ചിട്ടുപോകൂവെന്ന് മണിക്കുട്ടൻ പറഞ്ഞുവെന്നും സയ് വിഷ്ണു പറഞ്ഞു. അത് ശരിയായിരുന്നില്ലെന്ന് സായ് വിഷ്‍ണു മോഹൻലാലിനോടും പറഞ്ഞിരുന്നു. എന്നാല്‍ ഗെയ്‍മിന്റെ ഭാഗമായിരുന്നു അതെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. അടുത്തുവന്ന് സംസാരിക്കരുത് എന്ന് മണിക്കുട്ടൻ സായ് വിഷ്‍ണുവിനോട് വന്നു. തല്ലിന്റെ വക്കില്‍ വരെ ഇരുവരും എത്തി. മുഖത്തുനോക്കി സംസാരിക്കൂവെന്ന് മണിക്കുട്ടൻ പറഞ്ഞപ്പോള്‍ മുഖത്തുനോക്കി തന്നെയാണ് സംസാരിക്കുന്നത് എന്ന് സായ് വിഷ്ണു പറഞ്ഞു. ഒരു പ്രശ്‍നമുണ്ടേല്‍ അപോള്‍ പറയണമായിരുന്നുവെന്ന് മണിക്കുട്ടൻ പറഞ്ഞു. മണിക്കുട്ടൻ ഒരു കാര്യം ആലോചിച്ചിട്ടല്ലേ പറഞ്ഞത് തനിക്കും ആലോചിക്കണമെന്ന് സായ് വിഷ്ണു പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോള്‍ മോശം പറയുന്നത് ശരിയല്ലെന്നും സായ് വിഷ്ണു പറഞ്ഞു. ഒടുവില്‍ മറ്റുള്ളവര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.