Kerala NewsLatest News
സ്വപ്ന സുരേഷിന് നല്‍കിയ ശമ്പളം മുഴുവന്‍ പിഡബ്ല്യുസി തിരികെ നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് നല്‍കിയ ശമ്പളം ഉള്‍പ്പെടെയുള്ളവ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് തിരികെ നല്‍കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം.
പിഡബ്ല്യുസി ഇത് തിരികെ നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിച്ച കെഎസ്‌ഐടിഐഎല്‍ (കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എംഡി സി. ജയശങ്കര്‍ പ്രസാദ്, സ്പേസ് പാര്‍ക്ക് സ്പെഷല്‍ ഓഫിസര്‍ സന്തോഷ് കുറുപ്പ് എന്നീ ഉദ്യോഗസ്ഥരില്‍നിന്നു ഈ തുക തുല്യമായി ഈടാക്കണമെന്നു ധനകാര്യ പരിശോധനാ വിഭാഗം നിര്‍ദേശിച്ചു.
ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐടി സെക്രട്ടറിക്കു കൈമാറി. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ നിര്‍ദേശത്തിനുമേല്‍ തീരുമാനം ആയിട്ടില്ല.