ഫുട്ബോൾ ഇതിഹാസതാരം ഇയാൻ സെയ്ന്റ് ജോൺ അന്തരിച്ചു

ലണ്ടൻ: ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ ഇതിഹാസതാരവും മുൻ സ്കോട്ട്ലൻഡ് സ്ട്രൈക്കറുമായിരുന്ന ഇയാൻ സെയ്ന്റ് ജോൺ (82) അന്തരിച്ചു.
ദീർഘകാലമായി ചികിത്സയിലായിരുന്നു. 1961 മുതൽ 1971 വരെ ഇംഗ്ലീഷ് ക്ലബ്ബിനായി കളിച്ച മുന്നേറ്റനിരതാരം 425 മത്സരങ്ങളിൽ ഇറങ്ങി. 118 ഗോളും നേടി.
രണ്ട് ലീഗ് കിരീടങ്ങളടക്കം ഏഴ് കിരീടവിജയങ്ങളിൽ പങ്കാളിയായി. 1963-64 ലും 1965-66 ലുമായിരുന്നു ലീഗ് കിരീട നേട്ടം.
1965ൽ ലിവർപൂൾ ആദ്യമായി എഫ്എ കപ്പ് കിരീടം ചൂടിയപ്പോൾ, ലീഡ്സിനെതിരെ അധികസമയത്ത് വിജയഗോൾ നേടിയത് ജോൺ ആയിരുന്നു. 26 തവണ സ്കോട്ട്ലൻഡിനെ പ്രതിനിധീകരിച്ചു.
1961ൽ ക്ലബ്ബ് റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് സ്കോട്ട്‌ലൻഡ് ക്ലബ്ബായ മദർവെലിൽ നിന്ന് ലിവർപൂളിലെത്തിയത്. മദർവെൽ, കവൻട്രി സിറ്റി, കേപ് ടൗൺ സിറ്റി, ട്രാൻമെറെ റോവേഴ്സ് തുടങ്ങിയ ടീമുകൾക്കായും കളിച്ചു. മദർവെൽ, പോർട്സ്മത്ത് ടീമുകളെ പരിശീലിപ്പിച്ചു