Latest NewsNationalNewsUncategorized
താജ് മഹൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; വിനോദസഞ്ചാരികളെ ഒഴിപ്പിക്കുന്നു

ന്യൂഡെൽഹി: താജ് മഹൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ഇതെ തുടർന്ന് വിനോദസഞ്ചാരികളെ അതിവേഗം ഒഴിപ്പിക്കുകയാണ്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. അജ്ഞാതനിൽ നിന്നാണ് ബോംബ് ഭീഷണി ലഭിച്ചിരിക്കുന്നത്.
ആയിരത്തോളം സന്ദർശകർ നിലവിൽ താജ് മഹലിൽ ഉണ്ടെന്നാണ് വിവരം. താജ് മഹലിന്റെ പടിഞ്ഞാറൻ കവാടവും കിഴക്കൻ കവാടവും നിലവിൽ അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.