CinemaLatest NewsSheUncategorized

സജിത മഠത്തിലിന് എതിരെ ഫോട്ടോഗ്രാഫർ

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ നുണ പറഞ്ഞതു ചോദ്യം ചെയ്തപ്പോൾ തന്നെ തുറിച്ചുനോക്കിയെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് ചലച്ചിത്ര അക്കാദമി ഗവേണിങ് കൗൺസിൽ അംഗമായ സജിത മഠത്തിൽ തനിക്കെതിരെ സെക്രട്ടറിക്കു പരാതി നൽകിയെന്ന് ഫോട്ടോഗ്രാഫർ ജോജി അൽഫോൺസ്. സാംസ്‌കാരിക മന്ത്രിക്കുള്ള ഹർജിയായി ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ജോജി അൽഫോൺസിന്റെ ആരോപണം.

ഇരുപത്തഞ്ചാമതു ചലച്ചിത്ര മേളയുടെ ഫോട്ടോ എഡിറ്റർ ആയി ചലച്ചിത്ര അക്കാദമിയിൽ ജോലിയിൽ പ്രവേശിക്കുന്നത് 2020 നവംബർ ഇരുപതിനാണ്. ഏല്പിച്ച ജോലികൾ ഭംഗിയായും സമയബന്ധിതമായും തീർത്തുകൊടുത്തു. ഒരു ലക്ഷത്തോളം ചിത്രങ്ങളിൽ നിന്നും മേളയുടെ വെബ്‌സൈറ്റിന് വേണ്ടി ആറായിരത്തോളം ചിത്രങ്ങൾ തരം തിരിച്ചു. അതിൽ നിന്നും മുന്നൂറു ചിത്രങ്ങൾ ഫോട്ടോ എക്‌സിബിഷന് വേണ്ടി ആർട്ടിസ്റ്റിക് ഡയറക്ടർ ആയ ബീന പോളും അസിസ്റ്റന്റായ നിധിനും താനും കൂടി ഫെബ്രുവരി ഏഴിനാണ് തെരഞ്ഞെടുത്തത്. ഫെബ്രുവരി എട്ടിനാണ് സജിത മഠത്തിൽ ഓഫീസിൽ എത്തിയത്. എന്നാൽ താനും ബീനാ പോളും കൂടിയാണ് ഫോട്ടോകൾ തെരഞ്ഞെടുത്തതെന്ന് പ്രദർശന ഉൽഘാടനച്ചടങ്ങിൽ സജിത മഠത്തിൽ പറഞ്ഞത്. ഇതു താൻ ഫെസ്റ്റിവൽ ഓഫിസിൽ വച്ചു ചോദ്യം ചെയ്തു. ചെയർമാൻ കമലിന്റെയും ഗവേണിങ് കൗൺസിൽ അംഗം സിബി മലയിലിന്റെയും സാനിധ്യത്തിലായിരുന്നു ഇത്. അപ്പോൾ അവർ ബഹളം വയ്ക്കുകയും സ്ത്രീയെ അപമാനിച്ചു എന്ന തരത്തിൽ വിഷയം മാറ്റുകയുമാണുണ്ടായതെന്ന് പരാതിയിൽ പറയുന്നു.

എറണാകുളത്തു നടന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉൽഘാടന വേളയിൽ തിരുവനന്തപുരത്തു പറഞ്ഞ അസത്യങ്ങൾ സജിത മഠത്തിൽ തിരുത്തി. എന്നാൽ ആ ജാള്യത മറയ്ക്കാൻ അവർ തനിക്കെതിരെ സെക്രട്ടറിക്കു പരാതി നൽകുകയായിരുന്നെന്ന് ജോജി പറയുന്നു. ജി സി മെമ്പറെ ആക്ഷേപിച്ചയാൽ ഫെസ്റ്റിവൽ സ്ഥലത്തു വരാൻ പാടില്ല എന്നും എറണാകുളത്തെ ഉൽഘാടന സമയത്ത് അവരെ തുറിച്ചു നോക്കി എന്നുമാണ് പരാതിയിൽ പറയുന്നത്. പരാതി അസത്യമാണെന്നു അറിയാമായിരുന്നിട്ടും മുപ്പതു വര്ഷത്തിനുമേൽ പരിചയമുള്ള സജിത മഠത്തിലിന്റെ ആരോഗ്യാവസ്ഥയെയും മനസികാവസ്ഥയെയും പരിഗണിച്ചും ചെയമാന്റെയും ആർട്ടിസ്റ്റിക് ഡയറക്ടറുടെയും സെക്രട്ടറിയുടെയും അഭ്യർഥനയെ മാനിച്ചും ക്ഷമാപണം എഴുതി നൽകി. ആ പ്രശ്‌നം അവിടെ അവസാനിച്ചു എന്ന് കരുതി. ഒരാഴ്ചയായിട്ടും ഒരറിയിപ്പും അക്കാദമിയിൽ നിന്നു വന്നില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന അപമാനം മാനസികമായി തളർത്തി. അവസാനം നാട്ടുകാരനായ പി സി വിഷ്ണുനാഥിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ചെയർമാനോട് വിഷ്ണുനാഥ് സംസാരിച്ചു. അരമണിക്കൂറിനുള്ളിൽ പ്രശ്‌നം അവസാനിച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ മറുപടി വന്നുവെന്നും ജോജി പറയുന്നു.

സ്ത്രീ സംരക്ഷണ നിയമത്തെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയപ്പോൾ തലശ്ശേരി്ക്കും പാലക്കാട്ടേക്കും പോകാൻ പേടിയായി. തൊഴിൽപരമായി അതുകൊണ്ടു തനിക്കുണ്ടായ നഷ്ടം വലുതാണ്. കൊറോണ കാലത്തു നടക്കുന്ന ടൂറിംഗ് ഫെസ്റ്റിവലിന്റെ ചിത്രങ്ങൾ പകർത്താനുള്ള അവസരവും ഒരുപാടു മനുഷ്യരുടെ പോർട്രെയ്റ്റ്‌സ് പകർത്താനുള്ള അവസരവും നഷ്ടപ്പെട്ടു. സിനിമയിലും മാധ്യമ രംഗത്തും ഏറെക്കാലത്തെ പ്രവൃത്തി പരിചയം ഉള്ളതുകൊണ്ടുതന്നെയാണ് ചലച്ചിത്ര അക്കാദമി ഫോട്ടോഎഡിറ്റർ തസ്തിക തനിക്ക് നൽകിയത്. പിൻവാതിലിലൂടെ പദവികളിൽ എത്തിപ്പെടുന്ന ആളുകളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണെന്ന് ജോജി കുറിപ്പിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button