Latest NewsNationalNewsUncategorized
തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്; കേന്ദ്രമന്ത്രി വി മുരളീധരനെ കളിയാക്കി ശശിതരൂർ

ന്യൂഡെൽഹി: തരൂരിൻ്റെ കമൻ്റ് വീണ്ടും വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടി മാത്രമാണ് ഇന്ത്യയിൽ വളരുന്നതെന്ന കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ കമൻ്റിനെതിരേ രംഗത്ത് വന്ന കേന്ദ്രമന്ത്രി വി മുരളീധരനെ കണക്കിന് കളിയാക്കിയാണ് ശശിതരൂർ വീണ്ടും ശ്രദ്ധേയനായത്.
ശശിതരൂരിൻ്റെ കമൻ്റ് ഇങ്ങനെ, എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ “ആയുഷ്മാൻ ഭാരതി”ൽ പോലും ഒരു ചികിത്സയില്ല.