Latest NewsNationalNewsPolitics

വധശിക്ഷ,രാജ്യദ്രോഹം;രാഹുല്‍ ഗാന്ധി കലാപത്തിന് ശ്രമിക്കുന്നു,തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ മുളഗുമൂട് സ്‌കൂളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതും രാഷ്ട്രീയ പ്രചാരണവും തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ബിജെപി തിരഞ്ഞെടുപ്പ് ലെയ്സണ്‍ കമ്മിറ്റി സംസ്ഥാന ഇന്‍ചാര്‍ജ് വി ബാലചന്ദ്രന്റെ ആരോപണം. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപി നേതൃത്വം പരാതി നല്‍കിയത്. രാഹുല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും കലാപമുണ്ടാക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ചാണ് പരാതി.

ചീഫ് ഇലക്ടറല്‍ ഓഫിസര്‍ (സിഇഒ) സത്യബ്രത സാഹുവിനാണ് ഹരജി നല്‍കിയത്. രാഹുലിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും തമിഴ്നാട്ടിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ ആറിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പരാതി. ഇന്ത്യയ്ക്ക് ഇപ്പോള്‍ മറ്റൊരു സ്വാതന്ത്ര്യസമരം ആവശ്യമാണെന്ന പ്രസ്താവന നടത്തിയതിലൂടെ കോണ്‍ഗ്രസ് നേതാവ് ഐപിസിയുടെ 109 (വധശിക്ഷ), 124 എ (രാജ്യദ്രോഹം) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് നടത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ സ്വാതന്ത്ര്യത്തിന് മുമ്ബുള്ള സാഹചര്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ താരതമ്യപ്പെടുത്തുന്നു.

വിദ്വേഷമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയാണ് യുവാക്കളെ മറ്റൊരു സ്വാതന്ത്ര്യസമരത്തിന് പ്രേരിപ്പിച്ചത്. നിയമപ്രകാരം തിരഞ്ഞെടുത്ത സര്‍ക്കാരിനോടുള്ള അനാദരവും ആവേശവുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് ഒന്നിനാണ് പ്രചാരണത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ രാഹുല്‍ മുളഗുമൂട് സെന്റ് ജോസഫ് മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത്. സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം അദ്ദേഹം പുഷ് അപ് എടുക്കുന്ന വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പുഷ് അപ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ടുവന്നത് ഒരു പെണ്‍കുട്ടിയാണ്. പെണ്‍കുട്ടിക്കൊപ്പം രാഹുല്‍ ഒരു മിനിറ്റില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ 15 പുഷ് അപ് എടുക്കുന്നതിനിടെ സദസ്സില്‍നിന്ന് നിറഞ്ഞ കൈയടിയായിരുന്നു. അതിനുശേഷം ഒറ്റക്കൈ കൊണ്ട് രാഹുല്‍ പുഷ് അപ് എടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button