Kerala NewsLatest NewsPolitics
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം, കെ.കെ രാഗേഷിനും കണ്ണൂര്‍ മേയര്‍ക്കും നോട്ടീസ്
കണ്ണൂര്‍: കെ.കെ. രാഗേഷ് എംപിക്കും കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ടി.ഒ. മോഹനനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ജില്ലാ കളക്ടറാണ് നോട്ടീസ് നല്‍കിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് വിവിധ പരിപാടികളുടെ ഉദ്ഘാടനം നടത്തിയതിനാണ് കളക്ടര്‍ വിശദീകരണം തേടിയത്. നോട്ടീസ് കൈപ്പറ്റി രണ്ടു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം