സ്ത്രീകളുടെ കൂട്ടായ്മ ഗ്രാമശ്രീയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍,രചന നാരായണന്‍കുട്ടി മുഖ്യാഥിതി

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നടത്തുന്ന സ്ത്രീകളുടെ കൂട്ടായ്മയായ ഗ്രാമശ്രീയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 8 തിങ്കളാഴ്ച കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ യോഗശാല റോഡില്‍ ഉച്ചയ്ക്ക് 2.30നാണ് ഉദ്ഘാടനം. സ്ത്രീകള്‍ ഉയരട്ടെ,നാട് വളരട്ടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നത്. പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് സ്വയം സംരംഭങ്ങള്‍ തുടങ്ങാന്‍ ലോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.
ഉദ്ഘാടന പരിപാടിയില്‍ ശ്രീമതി ഗ്രാമശ്രീ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ശ്രീമതി റംനാസ്ബീ സി.കെ സ്വാഗതം നിര്‍വഹിക്കും. മലബാര്‍ ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സി.ഇ.ഒ ശ്രീ,സണ്ണി എബ്രഹാം അദ്ധ്യക്ഷത വഹിക്കും. മലബാര്‍ ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ശ്രീ രാഹുല്‍ ചക്രപാണി പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യാഥിതിയായി സിനിമാ താരം രചനാ നാരായണന്‍കുട്ടിയും പങ്കെടുക്കും. ഗ്രാമശ്രീ വിവരണം എംവിആര്‍ ആയുര്‍വേദ കോളേജ് ഡയറക്ടര്‍ പ്രൊഫ. കുഞ്ഞിരാമന്‍ നിര്‍വഹിക്കും. ശ്രീമതി സിന്ധു ചക്രപാണി (സ്റ്റേറ്റ് കണ്‍വീനര്‍,ഗ്രാമശ്രീ) ആശംസ നിര്‍വഹിക്കും. ഗ്രാമശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ ജീവാ രാജേഷ് നന്ദി പ്രകാശനം നിര്ഡവഹിക്കും.
