Latest NewsNationalNews
ബംഗാളില്‍ സീറ്റ് നിഷേധിക്കപ്പെട്ട തൃണമൂല്‍ നേതാവ് സ്വന്തം പാര്‍ട്ടി ഓഫീസ് തീയിട്ടു

ബംഗാളില്‍ സീറ്റ് നിഷേധിക്കപ്പെട്ട തൃണമൂല്‍ നേതാവ് അറബുള്‍ ഇസ്ലാം സ്വന്തം പാര്‍ട്ടി ഓഫീസ് തീയിട്ടു. മമത ബാനര്‍ജി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ഓഫീസിന് തീയിട്ടത്.
ടിഎംസി നേതാവ് അറബുല്‍ ഇസ്ലാമിന് സീറ്റ് നിഷേധിച്ചതില്‍ അണികള്‍ക്കുള്‍പ്പെടെ അതൃപ്തിയുണ്ട്. ഇവര്‍ റോഡിലിറങ്ങി പ്രതിഷേധ മാര്‍ച്ച് നടത്തി. അറബുള്‍ ഇസ്ലാം 2006ല്‍ ഭംഗറില്‍ നിന്ന് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അറബുള്‍ ഇസ്ലാം, ഐഎസ്‌എഫില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.