EducationLatest NewsNationalUncategorized
പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പുതുക്കിയ പരീക്ഷാ തിയതികൾ സിബിഎസ്ഇ പ്രഖ്യാപിച്ചു

ന്യൂ ഡെൽഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പുതുക്കിയ പരീക്ഷാ തിയതികൾ സിബിഎസ്ഇ പ്രഖ്യാപിച്ചു. പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്ന തിയതിക്കും അവസാനിക്കുന്ന തീയതിക്കും മാറ്റമില്ല. പ്ലസ് ടു പരീക്ഷ മേയ് നാലിന് ആരംഭിച്ച് ജൂണ്‍ 14ന് അവസാനിക്കും. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ സയന്‍സ് പരീക്ഷ മേയ് 21-ന് നടക്കും. ഈ തീയതിയില്‍ നടക്കാനിരുന്ന ഗണിത പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും.
ഇതിന് പുറമേ ഫ്രഞ്ച്, ജര്‍മന്‍, അറബിക്, സംസ്‌കൃതം, മലയാളം, പഞ്ചാബി, റഷ്യന്‍, ഉര്‍ദു തുടങ്ങിയ വിഷയങ്ങളുടെ പരീക്ഷാത്തീയതിയിലും മാറ്റമുണ്ട്. പന്ത്രണ്ടാം ക്ലാസ്സിലെ ഫിസിക്‌സ്, മാത്സ് പരീക്ഷകള്‍ മേയ് 13, 31 തീയതികളില്‍ നടക്കും. നേരത്തെയിത് ജൂണ്‍ എട്ട്, ഒന്ന് തീയതികളില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ജൂണ്‍ രണ്ടിന് നടത്താനിരുന്ന ജോഗ്രഫി പരീക്ഷ ജൂണ്‍ മൂന്നിന് നടത്തും.