Latest NewsMovieNationalNewsUncategorized

“നിങ്ങൾ എല്ലാവരും റേപ്പിസ്റ്റുകളുടെ ഫെമിനിസ്റ്റുകളാണ്” തപ്‌സിയ്ക്ക് നേരെ പരിഹാസവുമായി വീണ്ടും കങ്കണ

നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ പ്രതികരണം നടത്തിയ തപ്‌സിയ്ക്ക് നേരെ പരിഹാസവുമായി വീണ്ടും കങ്കണ രംഗത്തുവന്നിരിക്കുകയാണ്. തപ്‌സി എന്നും വിലകുറഞ്ഞ നടി തന്നെയായിരിക്കുമെന്നും തന്റെ മനസ്സിൽ തപ്‌സിയുടെ സ്ഥാനത്തിന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും കങ്കണ പറയുകയുണ്ടായി.

“നീ എന്നും ചീപ്പ് തന്നെ. നിങ്ങൾ എല്ലാവരും റേപ്പിസ്റ്റുകളുടെ ഫെമിനിസ്റ്റുകളാണ്. നിങ്ങളുടെ റിംഗ് മാസ്റ്റർ അനുരാഗ് കശ്യപിന് 2013ൽ ടാക്സ് വെട്ടിപ്പിന് റെയ്ഡ് നേരിടേണ്ടി വന്നിട്ടുണ്ട്. സർക്കാരിന്റെ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. നിങ്ങൾ തെറ്റുകാരല്ലെങ്കിൽ കോടതിയിൽ പോകൂ. പോകൂ സസ്തി(ചീപ്പ്). എന്നായിരുന്നു കങ്കണ പറഞ്ഞത്.

മൂന്നു ദിവസം നീണ്ടു നിന്ന തീവ്രമായ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയ മൂന്നു കാര്യങ്ങൾ എന്ന തലക്കെട്ടോടെയുളള തപ്‌സിയുടെ ട്വീറ്റിനെതിരെയായിരുന്നു കങ്കണയുടെ പ്രതികരണം. ഇൻകം ടാക്സ് റെയ്‌ഡുമായി ബന്ധപ്പെട്ട് തപ്‌സിയുടെ ആദ്യ പ്രതികരണമാണിത്.

നേരത്തെയും കങ്കണ തപ്‌സിയെ ചീപ്പ് നടി എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട്. തപ്‌സി പന്നു, അനുരാഗ് കശ്യപ്, വികാസ് ബാൽ തുടങ്ങിയ താരങ്ങളുടെ മുംബൈയിലെ ഓഫീസുകളിലും വീടുകളിലുമാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. റെയ്‌ഡിൽ 650 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ പറയുന്നു.

ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയിമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്ഡ്. ഈ കമ്പനിയുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. അനുരാഗ് കശ്യപ്, വികാസ് ബാൽ, മധു മന്ദേന തുടങ്ങിയവർ ഒരുമിച്ചതാണ് 2011 ൽ ഫാന്റം ഫിലിംസ് പ്രൊഡക്ഷൻ കമ്പനി തുടങ്ങിയത്. വികാസ് ബാലിനെതിരായ ലൈംഗികാരോപണത്തെ തുടർന്ന് കമ്പനി പിന്നീട് പിരിച്ചുവിടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button