CinemaLatest NewsMovieMusicUncategorized

“ബിജെപികാരനും അവന്റെ മക്കളും സിനിമയിൽ കാണില്ല”; താൻ ബിജെപിക്കാരൻ ആയതുകൊണ്ട് അഹാനയെ പ്ര്വിഥ്വിരാജ് സിനിമയിൽ നിന്നും മാറ്റിനിർത്തി; കൃഷ്ണ കുമാർ

നാട്യങ്ങളില്ലാത്ത മലയാള നടനെന്ന വിശേഷണത്തിനർഹനായ താരമാണ് കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ കലാജീവിതവും ഇപ്പോൾ രാഷ്ട്രീയ നിലപാടുകളും നിരന്തരം ചർച്ചയാകാറുണ്ട്. അതിനോടൊപ്പം മറ്റൊരു നടനും അവകാശപ്പെടാൻ കഴിയാത്ത കുടുംബ പശ്ചാത്തലം കൂടിയുണ്ട് ഈ വ്യക്തിത്വത്തിന്. ഒരു താര കുടുംബത്തിലെ ഗൃഹനാഥൻ കൂടിയായ നടൻ കൃഷ്‌ണകുമാർ തന്റെ അഭിനയ ജീവിതവും രാഷ്ട്രീയ ജീവിതവും മലയാളി വാർത്തയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ്

“സ്ത്രീ” എന്ന തന്റെ വീടിനെകുറിച്ചും മക്കളെ കുറിച്ചും ഏറെ വാചാലനാകാറുണ്ട് അദ്ദേഹം. എന്നാലിപ്പോൾ മകൾക്ക് നഷ്ട്ടപ്പെട്ട സിനിമാ അവസരത്തെ കുറിച്ച് മറ്റാർക്കുമറിയാത്ത സത്യമാണ് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്. അതേസമയം മകൾക്ക് സിനിമയിൽ അവസരം നഷ്ടപ്പെട്ടതിൽ ദുഖമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.

ഇത്തരത്തിൽ രണ്ട് സിനിമയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട് , അതിൽ ഒരു സിനിമയിലെ കാര്യം വലിയ ചർച്ചയൊക്കെ ആയതാണെന്നും ആ ചർച്ചയിൽ ഒരു വ്യക്തി പറഞ്ഞത് “ബിജെപികാരനും അവന്റെ മക്കളും സിനിമയിൽ കാണില്ല” എന്നാണെന്നും തമാശരൂപത്തിൽ ചിരിച്ചു കൊണ്ട് കൃഷ്ണകുമാർ പറഞ്ഞു. ഈ പറഞ്ഞ വ്യക്തിയോട് തനിക്ക് ഒരു ദേഷ്യവുമില്ലെന്നും അദ്ദേഹം പറയുന്നു,.

മകളെ ഒഴിവാക്കിയത് നടൻ പൃഥ്വിരാജിന്റെ സിനിമയിൽ നിന്നാണെന്നു കൃഷ്ണകുമാർ തുറന്നുപറഞ്ഞു. പൃഥ്വിരാജ് ഈ വിവരം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നേരിട്ട് മകളെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു .

മകൾ അഹാനയെ സിനിമയിൽ നിന്ന് മാറ്റി എന്ന് വിളിച്ചു പറഞ്ഞത് തന്നോടാണെന്നും അതിനോട് വളരെ സാധാരണമായിത്തന്നെയാണ് പ്രതികരിച്ചതെന്നും അവരോട് നന്ദി പറഞ്ഞെന്നുമാണ് അദ്ദേഹം പറഞ്ഞത് . ഈ വിവരം മകളോട് വിളിച്ചു പറയുമ്പോൾ മകൾ തീയറ്ററിൽ സിനിമ കാണുകയായിരുന്നെന്നും മകളുടെ പ്രതികരണമാണ് തന്നെ ഏറെ അതിശയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അവസരം നഷ്ടപ്പെട്ടതിൽ അച്ഛന്റെ രാഷ്രീയത്തെ അഹാന ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെയാണ് നടൻ കൃഷ്ണകുമാറിന് ബി.ജെ.പി. അംഗത്വം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയിൽനിന്നാണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണകുമാർ പാർട്ടി അംഗത്വം സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button