Kerala NewsLatest NewsNationalNewsPoliticsUncategorized
നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലേക്ക്; പ്രതീക്ഷയോടെ നേതാക്കൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഈ മാസം അവസാനം നാല് ജില്ലകളിൽ ബിജെപി സംഘടിപ്പിക്കുന്ന റാലികളിൽ മോദി പങ്കെടുക്കും. വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ദേശീയ നേതാക്കളെയടക്കം എത്തിച്ച് ശക്തമായ പ്രചാരണം നടത്താനാണ് തീരുമാനം.
അതേ സമയം ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികക്ക് ഇന്ന് അന്തിമ തീരുമാനമാകും. വൈകീട്ട് അഞ്ചിന് ശംഖുമുഖത്ത് വിജയ യാത്രയുടെ സമാപനസമ്മേളനത്തിൽ അമിത്ഷാ പങ്കെടുക്കും. അതിന് ശേഷം ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ അമിത്ഷാ പങ്കെടുക്കും. ഈ യോഗമാകും സാധ്യതാ പട്ടികക്ക് അന്തിമരൂപം നൽകുക.