CinemaLatest News

ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും മാറ്റി,കൃഷ്ണകുമാര്‍

മകള്‍ക്ക് നഷ്ട്ടപ്പെട്ട സിനിമാ അവസരത്തെ കുറിച്ച് മറ്റാര്‍ക്കുമറിയാത്ത സത്യം വെളിപ്പെടുത്തുകയാണ് കൃഷ്ണകുമാര്‍. ഇക്കാരണത്താൽ മകള്‍ക്ക് സിനിമയില്‍ അവസരം നഷ്ടപ്പെട്ടതില്‍ ദുഖമില്ല എന്നും കൃഷ്‌ണകുമാർ പറഞ്ഞു.

ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട് , അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത് ”ബിജെപികാരനും അവന്റെ മക്കളും സിനിമയില്‍ കാണില്ല” എന്നാണെന്നും തമാശരൂപത്തില്‍ ചിരിച്ചു കൊണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു. ഈ പറഞ്ഞ വ്യക്തിയോട് തനിക്ക് ഒരു ദേഷ്യവുമില്ലെന്നും അദ്ദേഹം പറയുന്നു,.

മകളെ ഒഴിവാക്കിയത് നടന്‍ പൃഥ്വിരാജിന്റെ സിനിമയില്‍ നിന്നാണെന്നു കൃഷ്ണകുമാര്‍ തുറന്നുപറയുന്നു. പൃഥ്വിരാജ് ഈ വിവരം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നേരിട്ട് മകളെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മകള്‍ അഹാനയെ സിനിമയില്‍ നിന്ന് മാറ്റി എന്ന് വിളിച്ചു പറഞ്ഞത് തന്നോടാണെന്നും അതിനോട് വളരെ സാധാരണമായിത്തന്നെയാണ് പ്രതികരിച്ചതെന്നും അവരോട് നന്ദി പറഞ്ഞെന്നും കൃഷ്‌ണകുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button