CinemaLatest News

‘തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത്. ഞാന്‍ അതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാ’; മോഹന്‍ലാല്‍

ബിഗ് ബോസ് ഹൗസില്‍ ഇന്നലെ ഒരു എലിമിനേഷന്‍ കൂടി നടന്നിരിക്കുകയാണ്. മിഷേല്‍ ആയാണ് ബിഗ് ബോസ് സീസണ്‍ 3യില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടായ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും പറഞ്ഞു തീര്‍ക്കുകയുമായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മത്സാര്‍ത്ഥികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് മോഹന്‍ലാല്‍ ക്ഷുഭിതനായി.

ഫിറോസ് ഖാനും കിടിലന്‍ ഫിറോസും തമ്മിലായിരുന്നു തര്‍ക്കം. തരികിട അഭ്യാസം തന്റെയടുത്ത് കാണിക്കരുത് എന്ന താക്കീതാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ഡിംപല്‍ ഭാലിനെ ഫിറോസ് ഖാന്‍ കള്ളിയെന്ന് വിളിച്ചത് അനൂപ് കൃഷ്ണന്‍ ചോദ്യം ചെയ്തിരുന്നു. ഫിറോസ് ഖാന്‍ അനൂപിനെതിരെയും രൂക്ഷമായി പ്രതികരിച്ചു.

എന്നാല്‍ ഒരാളെ എങ്ങനെയാണ് കള്ളിയെന്ന് വിളിക്കുകയെന്ന് അനൂപ് ചോദിച്ചു. മോഹന്‍ലാല്‍ തിരിച്ചെത്തിയപ്പോഴും ഫിറോസ് ഖാന്‍ അടങ്ങിയില്ല. കിടിലന്‍ ഫിറോസ് മാസ്‌ക് ആണെന്നും ഫിറോസ് ഖാന്‍ പറഞ്ഞു. തന്റെ മുന്നിലും മത്സാര്‍ത്ഥികള്‍ തര്‍ക്കത്തിലായതില്‍ മോഹന്‍ലാല്‍ ക്ഷുഭിതനാവുകയായിരുന്നു.

സ്‌ക്രിപ്റ്റ് അനുസരിച്ച്‌ തനിക്ക് സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഫിറോസ് വീണ്ടും കിടിലന്‍ ഫിറോസിനെതിരെ തിരിഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പറഞ്ഞയക്കും എന്നാണ് തുടര്‍ന്ന് മോഹന്‍ലാല്‍ പറഞ്ഞത്. ‘അവസാനമായിട്ട് പറയുകയാണ്, തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത്. ഞാന്‍ അതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാ.’

‘അതുകൊണ്ടാ ഇവിടെ വന്ന് നില്‍ക്കുന്നത്. നല്ലതായിട്ട് കളിക്കാന്‍ എനിക്കറിയാം. ഞാന്‍ ഒരു ദാക്ഷിണ്യവും കാണിക്കാതെ നിങ്ങള്‍ക്ക്, നല്ല പണി തരും. കോംപ്രമൈസ് ആക്കിയിട്ട് വീണ്ടും തുടങ്ങുന്നു.

ചുമ്മാ കാണാന്‍ വരുന്നതല്ല. അഭ്യാസം ഞാന്‍ നില്‍ക്കുമ്ബോള്‍ കാണിക്കരുത്, ആണുങ്ങളായാലും പെണ്ണുങ്ങളായാലും’ എന്ന് മോഹന്‍ലാല്‍ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button