CinemaKerala NewsLatest NewsUncategorized

തിയേറ്ററുകളിൽ സെക്കൻഡ് ഷോ നടത്താൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകളിൽ സെക്കൻഡ് ഷോ നടത്താൻ അനുമതി. പ്രവർത്തനസമയം ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 വരെയാക്കിയാണ് സർക്കാർ അനുമതി നൽകിയത്.

നേരത്തെ സെക്കൻഡ് ഷോ അനുവദിക്കാത്തതിനാൽ തിയേറ്ററുകൾ അടച്ചിടുമെന്ന് ഉടമകൾ അറിയിച്ചിരുന്നു. സെക്കൻഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളിൽ പുതിയ റിലീസ് വേണ്ടെന്ന് ഫിലിം ചേംബറും ഉടമകളും നിർമാതാക്കളും നിലപാട് സ്വീകരിച്ചിരുന്നു.

സെക്കൻഡ് ഷോ അനുവദിക്കൽ, വിനോദ നികുതി ഇളവ് തുടരൽ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തിയേറ്റർ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്.

പ്രതിസന്ധി രൂക്ഷമായതോടെ റിലീസ് ചെയ്യാനിരുന്ന ദി പ്രീസ്റ്റ്, കള, ടോൾ ഫ്രീ, അജഗജാന്തരം, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങൾ റിലീസ് മാറ്റിവെച്ചിരുന്നു. അതിനു മുൻപ് എത്തേണ്ട മരട്, വർത്തമാനം എന്നീ ചിത്രങ്ങളും റിലീസ് മാറ്റിവെച്ചിരുന്നു. കൊറോണ പ്രോട്ടോകോളിന്റെ പേരിൽ സർക്കാർ, സിനിമയോടു മാത്രം പ്രത്യേക നയം സ്വീകരിക്കുന്നത് ശരിയല്ലെന്നും സിനിമാ പ്രവർത്തകർ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button