Latest NewsNationalPoliticsUncategorized

‘മക്കൾ നീതി മയ്യ’ ത്തിന്റെ ആശയങ്ങൾ ഡി.എം.കെ അപഹരിച്ചു; ആരോപണവുമായി കമൽ ഹാസൻ

‘മക്കൾ നീതി മയ്യ’ ത്തിന്റെ ആശയങ്ങൾ എതിർ പാർട്ടിയായ സ്റ്റാലിന്റെ ഡി.എം.കെ അപഹരിച്ചെന്ന് ആരോപണവുമായി നടൻ കമൽ ഹാസൻ. വീട്ടുജോലിക്ക് ശമ്പളം, പ്രതിവർഷം 10 ലക്ഷം തൊഴിലവസരങ്ങൾ, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് പിന്തുണ തുടങ്ങിയ ആശയങ്ങൾ ഡി.എം.കെ മോഷ്ടിച്ചുവെന്നാണ് കമൽ ഹാസൻ പറയുന്നത്. സ്ത്രീകൾക്ക് വീട്ടുജോലി പരിഗണിച്ച് മാസം 1000 രൂപ നൽകുമെന്നാണ് ഡി.എം.കെയുടെ പ്രകടന പത്രികയിലെ വാഗ്ദാനം. കൂടാതെ പ്രതിവർഷം 10 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്നും കുടുംബത്തിന്റെ വരുമാനം ഉയർത്തുമെന്നും ഡി.എം.കെ വാഗ്ദാനം ചെയ്യുന്നു.

ഇക്കാര്യം തിരുച്ചിറപ്പിള്ളിയിൽ നടന്ന റാലിക്കിടെ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കമൽ ഹാസൻ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘അദ്ദേഹം ഞങ്ങളുടെ ആശയങ്ങൾ പകർത്തി അവരുടേതാക്കി മാറ്റി.

നേരത്തേ ഞാൻ പറഞ്ഞു വീട്ടമ്മമാർക്ക് ശമ്പളം ഉറപ്പാക്കുമെന്ന്, ഇപ്പോൾ അദ്ദേഹം പറയുന്നു വീട്ടമ്മമാർക്ക് 1000 രൂപ വീതം നൽകുമെന്ന്.
ബെയ്ജിങ് വിളംബരത്തെ അടിസ്ഥാനമാക്കി ഇത്തരമൊരു വാഗ്ദാനം നൽകിയ ആദ്യ രാഷ്ട്രീയ പാർട്ടി ഞങ്ങളുടേതാണ്’ -കമൽ ഹാസൻ പറഞ്ഞു. അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് മാസ ശമ്പളം ഉറപ്പാക്കുമെന്നായിരുന്നു കമൽ ഹാസന്റെ പ്രഖ്യാപനം.

‘മക്കൾ നീതി മയ്യം’ പാർട്ടി സംസ്ഥാനത്ത് 50 ലക്ഷം തൊഴിലുകൾ അഞ്ചുവർഷത്തിനുള്ളിൽ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഡി.എം.കെയുടെ വാഗ്ദാനം ഒരു വർഷം 10 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ്. അഞ്ചുവർഷം കൊണ്ട് 50 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നതിന് സമാനമാണിതെന്നും കമൽ ഹാസൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button