CinemaLatest NewsMovieMusicUncategorized

ആരാധകർക്ക് ‘സല്യൂട്ട്’ നൽകാൻ ദുൽഖർ; മുഴുനീള പൊലീസ് വേഷത്തിൽ ആദ്യം

മലയാളത്തിന്റെ പ്രിയപ്പെട്ട യുവ നടൻ ദുൽഖർ ആദ്യമായി ഒരു സിനിമയിൽ മുഴുനീള പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുകയാണ്. സല്യൂട്ട് എന്ന സിനിമയിലാണ് ദുൽഖർ പൊലീസ് വേഷത്തിൽ അഭിനയിക്കുന്നത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോ ദുൽഖർ തന്നെ ഷെയർ ചെയ്‍തിരിക്കുകയാണ്. പൊലീസ് യൂണിഫോമിൽ തന്നെയാണ് ദുൽഖർ ഫോട്ടോയിലുള്ളത്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ എഴുതുന്നത്.. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ദുൽഖർ തന്നെയാകും ചിത്രത്തിന്റെ ആകർഷണം. സാനിയ ഇയപ്പനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രം പ്രദർശനത്തിന് എത്താനുണ്ട്. ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button