Latest NewsNationalNews

ബി.ജെ.പിയിലെ തമ്മിലടി; ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി രാജിവെച്ചു

ഉത്തരാഖണ്ഡ് ബി.ജെ.പിയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. ദിവസങ്ങളായി പാര്‍ട്ടിയില്‍ പുകഞ്ഞിരുന്ന ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് രാജി. അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നു ബി.ജെ.പി കേന്ദ്ര നേതൃത്വം മാറ്റാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ബുധനാഴ്ച സംസ്ഥാന നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും, ഉന്നത വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നുമാണ് ലഭ്യമായ വിവരം.

മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങിന്റെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്ന അതൃപ്തിയാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ത്രിവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് വരുന്ന തിരഞ്ഞെടുപ്പ് നേരിടുന്നതെങ്കില്‍ പരാജയമായിരിക്കും ബി.ജെ.പി യെ കാത്തിരിക്കുന്നതെന്ന് സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു.

അതിനിടെ ത്രിവേന്ദ്ര സിങ് തിങ്കളാഴ്ച ഡല്‍ഹിയിലെത്തി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ കണ്ടിരുന്നു. സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്കു മാത്രമാണ് തന്റെ കാര്യത്തില്‍ അതൃപ്തിയെന്ന് ത്രിവേന്ദ്ര സിങ് പറഞ്ഞതായാണു വിവരം. 2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരാജയം മുന്നില്‍ക്കണ്ടാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button