Latest NewsSports
അനുപമ അല്ല; ബുമ്രക്ക് വധുവായി ടെലിവിഷൻ അവതാരക സഞ്ജന ഗണേശൻ

ബറോഡ: ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു. ടെലിവിഷൻ അവതാരക സഞ്ജന ഗണേശനാണ് വധു. വിവാഹ ഒരുക്കങ്ങൾക്കായി ബുമ്ര ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.
വെള്ളിയാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലും ബുമ്ര കളിക്കുന്നില്ല. ബുമ്രയുടേയും സഞ്ജനയുടേയും വിവാഹം ഗോവയിൽ നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വരുന്ന 14നും 15നുമാണ് വിവാഹ ചടങ്ങുകൾ.
2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലിൽ സ്റ്റാർ സ്പോർട്സിലെയും പ്രീമിയർ ബാഡ്മിൻറൺ ലീഗിലെയും അവതാരകയായും 28കാരിയയാ സഞ്ജന എത്തിയിട്ടുണ്ട്. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്‌പ്ലിറ്റ്‌വില്ല-7ലെ മത്സരാർത്ഥിയായിരുന്നു.
നേരത്തേ, മലയാളിയും നടിയുമായ അനുപമ പരമേശ്വരനും ബുമ്രയും വിവാഹിതരാവുന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു.