CovidKerala NewsLatest NewsMovieNews

കോവിഡ് വാക്സിന്‍ സ്വീകരിച്ച് മോഹന്‍ലാല്‍

കൊച്ചി: നടന്‍ മോഹന്‍ലാല്‍ കൊറോണ വാക്സിന്‍ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചാണ് മോഹന്‍ലാല്‍ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 28 ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കും. കൊറോണ വാക്സിന്‍ സ്വീകരിക്കേണ്ടത് സമൂഹത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രണ്ടാംഘട്ട വാക്സിനേഷന്റെ ഭാഗമായാണ് മോഹന്‍ലാല്‍ വാക്സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്.

മാര്‍ച്ച് ഒന്നിനാണ് രാജ്യത്തെ രണ്ടാം ഘട്ട വാക്സിനേഷന്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ സ്വീകരിച്ചാണ് രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത്.

ആഭ്യന്തരമന്ത്രി അമിത് ഷാ, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍, നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിങ്ങനെ നിരവധി പേര്‍ വാക്സിനേഷന്‍ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button