Kerala NewsLatest NewsNationalNewsUncategorized

ഈ മാസം 26 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ; ഇന്ധന വില വർധനവിനെതിരെ മാർച്ച് 15 ന് പ്രതിഷേധം

ന്യൂ ഡെൽഹി: കർഷക സമരം നാല് മാസം പിന്നിടുന്നതിന്റെ ഭാഗമായി ഈ മാസം 26 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ഇന്ധന വില വർധനവിനെതിരെ മാർച്ച് 15 ന് ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ പ്രതിഷേധ ദിനം ആചരിക്കാനും സംഘടനകൾ തീരുമാനിച്ചു.

കർഷകർ സമരം തുടരുകയും കേന്ദ്രസർക്കാർ അത് വകവെക്കാതെ മുന്നോട്ട് പോവുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ വിഷയത്തിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത് ഇന്ന് പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാകാൻ കാരണമായി.

ലോക്സഭയിലും രാജ്യസഭയിലും നടപടികൾ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടു. കർഷക സമരം നേരത്തെ വിശദമായി സഭയിൽ ചർച്ചയായതാണെന്ന് വ്യക്തമാക്കി സർക്കാർ പ്രതിപക്ഷ ആവശ്യത്തെ എതിർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button