Kerala NewsLatest NewsNewsPolitics
സുരേഷ് ഗോപി തൃശൂരില്‍ മത്സരിച്ചേക്കും; ഇ ശ്രീധരന്‍ പാലക്കാട്

ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് തൃശൂരില്‍ ചേരും. മുതിര്‍ന്ന നേതാക്കളുടെ മണ്ഡലം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.
കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരരംഗത്തുണ്ടാകില്ല. കഴക്കൂട്ടത്ത് ടി പി സെന്‍കുമാറോ പുതുമുഖമോ സ്ഥാനാര്‍ഥിയാകും. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കാന്‍ സാധ്യത. ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും. നേമത്ത് കുമ്മനം രാജശേഖരനും കോന്നിയില്‍ സുരേന്ദ്രനും മത്സരിക്കും. എം ടി രമേശിനെ കോഴിക്കോട് നോര്‍ത്തിലാണ് പരിഗണിക്കുന്നത്. ക്രൈസ്തവ സഭകളുമായി അടുക്കാന്‍ സഭക്ക് കൂടി താത്പര്യമുള്ളവരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടിക വിലയിരുത്താന്‍ ഈ മാസം 12ന് കേന്ദ്ര നേതൃത്വം സ്ക്രീനിങ് കമ്മിറ്റി ചേരും.