EducationKerala NewsLatest NewsUncategorized
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; ഏപ്രില്‍ എട്ട് മുതല്‍ 30 വരെയാണ് പുതുക്കിയ ടൈംടേബിള്‍

തിരുവനനന്തപുരം: മാർച്ച് 17 ബുധനാഴ്ച തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ എട്ട് മുതല്‍ 30 വരെയാണ് പുതുക്കിയ ടൈംടേബിള്‍. പരീക്ഷ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിക്കുകയായിരുന്നു.
അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ ഏപ്രിൽ മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. മാതൃകാപരീക്ഷ ഉൾപ്പടെ നടത്തി തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം ഇനി പരീക്ഷ മാറ്റണ്ടന്നായിരുന്നു ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും നിലപാട്.
മാർച്ച് എട്ടാം തീയതിയാണ് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.