Kerala NewsLatest NewsNews

പിണറായിയുടെ പേര് പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍, ഇഡി തന്നെ നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് കേസിലെ പ്രതി സന്ദീപ് നായര്‍. എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റിനെതിരെ സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് അയച്ച കത്തിലാണ് നിര്‍ണായക വെളിപെടുത്തല്‍.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി. പേര് പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിക്കേണ്ടിവരുമെന്ന് ഭീഷണപ്പെടുത്തി. ഇവര്‍ക്കു പുറമേ ഉന്നതന്റെ മകന്റെ പേര് പറയാനും തന്നെ നിര്‍ബന്ധിച്ചതായും സന്ദീപ് കത്തില്‍ പറയുന്നു.

തന്നെ അന്യായമായി തടവില്‍ വെച്ചിരിക്കുകയാണെന്നും തനിക്ക് ജാമ്യം അനുവദിക്കണമെന്നും കാണിച്ചാണ് കത്തയച്ചിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണനാണ് തന്നെ നിര്‍ബന്ധിച്ചതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരെ കുറിച്ച്‌ അറിയാന്‍ ശ്രമിച്ചിട്ടില്ല ഇതുവരെ. അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് പകരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാനാണ് നിര്‍ബന്ധിച്ചത്. അന്വേഷണം വഴി തെറ്റിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സന്ദീപ് നായര്‍ ആരോപിക്കുന്നു. തന്റെ ജീവന് ഇ.ഡി ഉദ്യോഗസ്ഥരുടെ ഭീഷണിയുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button